മുംബൈ: ഹിമാചലിലെയും ഗുജറാത്തിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിക്ക് അനുകൂലമായി എക്സിറ്റ് പോൾ ആയെങ്കിലും ഇപ്പോൾ വാതുവെയ്പ്പ് കാറും രംഗത്ത് എത്തിയിരിക്കുകയാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിനെയാണ് രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത്. 22 വര്‍ഷമായി ഗുജറാത്തില്‍ ഭരണം നടത്തുന്ന ബിജെപി കഴിഞ്ഞ തവണത്തേതിലും മികച്ച വിജയം നേടുമെന്നാണ് എക്സിറ്റ്പോള്‍ പ്രവചനം.
തെരഞ്ഞെടുപ്പ് വാതുവെയ്പ്പ് വിപണിയിലെ കരുത്തരായ സത്താബസാര്‍ ട്രന്റ് പറയുന്നത് ഗുജറാത്തില്‍ ബിജെപി അധികാരം തുടരുമ്പോള്‍ ഹിമാചലില്‍ കോണ്‍ഗ്രസ് ബിജെപിയ്ക്ക് വഴിമാറുമെന്നാണ്. മറ്റു പന്തയക്കാരും ഇതേ അഭിപ്രായക്കാരാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വാതുവെയ്പ്പ് വിപണിയില്‍ 25,000 കോടിയെങ്കിലും ഇറങ്ങുമെന്നാണ് വാതുവെയ്പ്പുകാര്‍ കണക്കാക്കുന്നത്. കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെങ്കിലും മോഡി-ഷാ കൂട്ടുകെട്ടിന് കാര്യമായ ഭീഷണിയാകുകയില്ലെന്നാണ് ഇവരുടെ പക്ഷം.
തെരഞ്ഞെടുപ്പ് ദിനം അടുക്കുന്നത് അനുസരിച്ച് ബിജെപി മെച്ചപ്പെടുമെന്നും ഹര്‍ദീക് പട്ടേലിനെ പോലെയുള്ളവര്‍ പ്രധാന ഘടകമല്ലെന്നും ആണിവരുടെ കണക്കു കൂട്ടൽ.2012 ല്‍ 48 ശതമാനം വോട്ടു നേടിയ ബിജെപിക്ക് ഇത്തവണ വോട്ടു പങ്കാളിത്തം 44 ശതമാനമാകുമെന്നാണ് കണക്കു കൂട്ടൽ. ഹിമാചലിൽ യാതൊരു സംശയവും ഇല്ലാതെ ബിജെപി അധികാരത്തിൽ വരുമെന്നാണ് ഇവരുടെ കണക്കു കൂട്ടൽ.
Post Your Comments