എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് ഒരൊറ്റ ടിക്കറ്റ് ഉപയോഗിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇനി മുതല്‍ പറക്കാം. എമിറേറ്റ്‌സ്, ഫ്ളൈ ദുബായ് എന്നിവയുടെ സര്‍വീസ് വിപുലമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. 16 പുതിയ രാജ്യങ്ങളിലേക്ക് ഇതു വഴി യാത്രക്കാര്‍ക്കു സഞ്ചരിക്കാന്‍ സാധിക്കും.
ബംഗ്ലാദേശ്, ശ്രീലങ്ക, റഷ്യ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളുമായി ഇതു സംബന്ധിച്ച കരാര്‍ ഒപ്പിട്ടതായി എമിറേറ്റ്‌സ് സ്ഥിരീകരിച്ചു. സാന്‍സിബാര്‍, കാഠ്മണ്ഡു, കിലമന്‍ജാരോ എന്നിവിടങ്ങളിലേക്കും പുതിയ തീരുമാനം വഴി സഞ്ചരിക്കാന്‍ സാധിക്കും. നാളെ മുതല്‍ ഇതിനുള്ള ടിക്കറ്റ് ലഭ്യമാകും. എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റ്, ട്രാവലര്‍ ഏജന്റുമാര്‍ എന്നിവര്‍ മുഖേന ടിക്കറ്റ് ബുക്ക് ചെയ്യാം.
ബ്രാട്ടിസ്ലാവ (സ്ലോവാക്യ),ചിറ്റഗോംഗ് (ബംഗ്ലാദേശ്).ജിബൂത്തി (ജിബൂട്ടി),ദുഷാന്‍ബെ (താജിക്കിസ്ഥാന്‍),ഹര്‍ഗിസ (സോമാലിയ),ഇസ്താംബുള്‍ – സാബി ഗോക്‌സെന്‍ (തുര്‍ക്കി),കാഠ്മണ്ഡു (നേപ്പാള്‍),കിളിമഞ്ചാരോ (ടാന്‍സാനിയ),മട്ടാല രാജപക്‌സ (ശ്രീലങ്ക),മഖാചല (റഷ്യ),പോഡ്‌ഗോറിക്ക (മോണ്ടെനെഗ്രോ),സില്‌ഹേത് (ബംഗ്ലാദേശ്),യൂഫ (റഷ്യ),വൊറോനെഷ് (റഷ്യ),യെരേവന്‍ (അര്‍മേനിയ),സാന്‍സിബാര്‍ (ടാന്‍സാനിയ) ഈ 29 സ്ഥലങ്ങളിലേക്ക് ആദ്യഘട്ടത്തില്‍ ഈ സേവനം ലഭിക്കുമെന്നു എമിറേറ്റ്‌സ് പ്രസിഡന്റ് സര്‍ ടിം ക്ലാര്‍ക്ക് വ്യക്തമാക്കി. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനായി താത്പര്യം പ്രകടപ്പിച്ച് നിരവധി യാത്രക്കാരാണ് തങ്ങളെ വിളിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്‌ക്വേര്‍ഡ് പ്രീമിയം യാത്രക്കാര്‍ക്ക് 20 കിലോഗ്രാം (പ്ലാറ്റിനം മെംബേര്‍സ് ), 16 കിലോഗ്രാം (ഗോള്‍ഡ് മെംബേര്‍സ് ), 12 കിലോഗ്രാം (സില്‍വര്‍ മെംബേര്‍സ് ) എന്നീ അധിക ബാഗ്ഗേജ് അലവന്‍സും അനുവദിക്കും.
Post Your Comments