Latest NewsInternational

ടെലിവിഷന്‍ ചാനലിനു നേരെ ഭീകരാക്രമണം ; നാല് പേർ കൊല്ലപ്പെട്ടു

കാബൂള്‍: ടെലിവിഷന്‍ ചാനലിനു നേരെ ഭീകരാക്രമണം നാല് പേർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളില്‍ പഷ്‌തോ ഭാഷയില്‍ സംപ്രേഷണം നടത്തുന്ന ഷംഷാദ് ടെലിവിഷനു നേരെയായിരുന്നു ആക്രമണം. ചാനല്‍ ഓഫീസിലേക്ക് ആയുധങ്ങളുമായെത്തിയ ഭീകരര്‍ ഇരച്ചു കയറി നിറയൊഴിക്കുകയും സ്‌ഫോടനം നടത്തുകയുമായിരുന്നു. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.

താലിബാനാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. അക്രമികളെ കീഴ്പ്പെടുത്താനുള്ള ശ്രമം തുടരുകയാണ് എന്നും . ഒരു ഭീകരനെ വധിച്ചതായും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button