ഹൂസ്റ്റണ്‍: അക്രമിയില്‍ നിന്നും മക്കളെ രക്ഷിക്കാന്‍ തോക്കിന് മുന്നില്‍ സ്വന്തം ജീവന്‍ കൊണ്ട് പ്രതിരോധ കവചം തീര്‍ത്ത് ഒരു അമ്മ . കഴിഞ്ഞ ദിവസം ടെക്സസിെല ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പിലാണ് സ്വന്തം ജീവന്‍ അമ്മ വിലയായി നല്‍കിയത്. രണ്ടു മക്കളെയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ഥ്യത്തോടെയാണ് ആ അമ്മ മരണത്തിന് കീഴടങ്ങിയത്. ജോന്‍ വാര്‍ഡ് എന്ന യുവതിയാണ് നിറതോക്കിന് മുന്നില്‍ സ്വന്തം മക്കള്‍ക്കായി ജീവന്‍ വെടിഞ്ഞത്. അക്രമി വെടിയുതിര്‍ത്തപ്പോള്‍ തന്‍റെ ഒമ്പത് വയസ്സുള്ള മകള്‍ റിഹാനയെ മറ്റൊരു വശത്തേക്ക് ഉന്തിമാറ്റുകയായിരുന്നു ജോന്‍ വാര്‍ഡ്.
റിഹാന ഒളിച്ചു നിന്നതിനാല്‍ വെടിയുണ്ടയില്‍ നിന്നും രക്ഷപ്പെട്ടു. മറ്റ് മൂന്ന് മക്കളെയും പിറകിലേക്ക് നിര്‍ത്തി പ്രതിരോധ കവചം തീര്‍ത്ത ജോന്‍ വാര്‍ഡിന്‍റെ ശ്രമം പക്ഷെ പൂര്‍ണമായും ഫലം കണ്ടില്ല. രണ്ട് മക്കളുടെ ജീവന്‍ അക്രമിയുടെ തോക്ക് കവര്‍ന്നെടുത്തു. ഇവരുടെ ഒരു കുടുംബ സുഹൃത്താണ് ഫേസ്ബുക്കിലൂടെ സംഭവം ലോകത്തെ അറിയിച്ചത്. ” ഞാന്‍ ഒളിച്ചിരിക്കുകയായിരുന്നു. അതിനാല്‍ വെടിയേറ്റില്ല. എമിലിയേയും റൈലാന്‍ഡിനേയും ബ്രൂക്കിനേയും അമ്മ കെട്ടിപ്പിടിച്ചു നിന്നു.” ജോന്നിന്‍റെ ഒന്‍പതുകാരിയ മകള്‍ റിഹാന പറഞ്ഞതായി സുഹൃത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
ജോന്‍ വാര്‍ഡിന്‍റെ മകന്‍ അഞ്ചു വയസ്സുകാരനായ റൈലാന്‍ഡിന് അഞ്ചു തവണ വെടിയേറ്റു. ഗുരുതര നിലയിലായിരുന്ന കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ജോന്‍ വാര്‍ഡും മകള്‍ അഞ്ചു വയസ്സുകാരി ബ്രൂക്കും സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചിരുന്നു. മറ്റൊരു മകള്‍ എമിലി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. വാര്‍ഡിന്‍െറ ഭര്‍ത്താവ് ക്രിസ് രാത്രി ജോലി കഴിഞ്ഞ് വീട്ടില്‍ ഉറങ്ങവേയാണ് വെടിവെപ്പുണ്ടാകുന്നത്. 26 പേരാണ് ആക്രമണത്തില്‍ ആകെ കൊല്ലപ്പെട്ടത്. പ്രാര്‍ഥന നടന്നുകൊണ്ടിരിക്കെ മുന്‍ യു.എസ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് വെടിവെപ്പ് നടത്തിയത്. സുതര്ലന്ഡിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ പ്രാദേശിക സമയം ഞായറാഴ്ച രാവിലെയാണ് രാജ്യത്തെ നടുക്കിയ കൂട്ടക്കൊല നടന്നത്. സൈനിക തോക്കുപയോഗിച്ചായിരുന്നു ആക്രമണം. സ്ത്രീകളും കുട്ടികളും ഉള്‍െപ്പടെ അഞ്ചുവയസ്സിനും 72 വയസ്സിനിടയിലുമുള്ളവരാണ് കൊല്ലപ്പെട്ടത്.
Post Your Comments