എടിഎമ്മില്‍ നിന്നും കള്ളനോട്ട് കിട്ടിയതായി വാര്‍ത്ത. രണ്ടായിരം രൂപയുടെ കള്ളനോട്ടാണ് ലഭിച്ചത്. ഡല്‍ഹിയിലാണ് സംഭവം നടന്നത്. ഡല്‍ഹി ഷഹീന്‍ ബാഗ് സ്വദേശിയായ മുഹമ്മദ് ശബാദിനാണ് എംടിഎമ്മില്‍ നിന്നും കള്ളനോട്ട് ലഭിച്ചത്.എംടിഎമ്മില്‍ നിന്നും ലഭിച്ച 2000 രൂപയുടെ ഒരു നോട്ടില്‍ പകുതി മാത്രമാണ് പ്രിന്റ് ചെയ്തത്. യുവാവിനു ലഭിച്ചതില്‍ ഒരു നോട്ടു മാത്രമാണ് കള്ളനോട്ടായി ഉണ്ടായിരുന്നത്. പതിനായിരം രൂപയാണ് യുവാവ് പിന്‍വലിച്ചത്. സംഭവത്തില്‍ യുവാവ് പോലീസില്‍ പരാതി നല്‍കി. ഇതു പ്രകാരം ഐപിസി 420-ാം വകുപ്പ് പ്രകാരം വസ്തു വിതരണത്തിലെ വഞ്ചനയ്ക്കു കേസ് എടുത്തു.
Post Your Comments