Latest NewsKeralaNews

ഓണ്‍ലൈന്‍ ഇടപാടുകള്‍ സൗജന്യമാക്കി ഒരു ബാങ്ക്

കൊച്ചി: ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി എച്ച്‌.ഡി.എഫ്.സി. ബാങ്ക്. സേവിങ്സ് അക്കൗണ്ടോ ശമ്പള അക്കൗണ്ടോ ഉള്ള ഉപഭോക്താക്കള്‍ക്കാണ് ഓണ്‍ലൈനായുള്ള റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍.ടി.ജി.എസ്.), നാഷണല്‍ ഇലക്‌ട്രോണിക്സ് ഫണ്ട് ട്രാന്‍സ്ഫര്‍ (നെഫ്റ്റ്) എന്നിവ സൗജന്യമാക്കി. ആര്‍.ടി.ജി.എസ്., നെഫ്റ്റ് ഇടപാടുകള്‍ക്കുള്ള നിരക്കുകള്‍ എടുത്തുകളഞ്ഞു. എന്‍.ആര്‍.ഐ. അക്കൗണ്ടുകള്‍ക്കും സൗജന്യം ബാധകമാണ്. നവംബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഇത്. അതേസമയം, ചെക്ക് ഇടപാടുകള്‍ക്ക് അടുത്ത മാസം മുതല്‍ ചെലവേറും.

രണ്ടു ലക്ഷം മുതല്‍ അഞ്ചു ലക്ഷം രൂപ വരെയുള്ള ഓണ്‍ലൈന്‍ ആര്‍.ടി.ജി.എസ്. ഇടപാടുകള്‍ക്ക് 25 രൂപയായിരുന്നു ഈടാക്കിയിരുന്നത്. അഞ്ചു ലക്ഷത്തിനു മേലെ ഇത് 50 രൂപയായിരുന്നു. ഇനിമുതല്‍ വര്‍ഷത്തില്‍ ഒരു ചെക്ക് ബുക്ക് മാത്രമേ സൗജന്യമായി ലഭിക്കുകയുള്ളൂ. 25 ലീഫുകളുള്ള ചെക്ക് ബുക്കായിരിക്കും ഇത്. നേരത്തെ ഇത്തരം രണ്ട് ചെക്ക് ബുക്കുകള്‍ സൗജന്യമായി ലഭിച്ചിരുന്നു. അധിക ചെക്ക് ബുക്ക് വേണ്ടവര്‍ക്ക് 25 ലീഫുള്ള ഒരെണ്ണത്തിന് 75 രൂപ നല്‍കണം.

അക്കൗണ്ടില്‍ ആവശ്യത്തിന് പണമില്ലാത്തതിനെത്തുടര്‍ന്ന് ചെക്ക് മടങ്ങിയാല്‍ ഓരോ ചെക്കിനും 500 രൂപ വീതം പിഴ ചുമത്തും. നേരത്തെ ഇത് 350 രൂപയായിരുന്നു. ബാങ്ക് ശാഖകളിലെത്തി നടത്തുന്ന ആര്‍.ടി.ജി.എസ്., നെഫ്റ്റ് ഇടപാടുകള്‍ക്ക് തുടര്‍ന്നും ഫീസ് ഈടാക്കും. നേരത്തെ, 10,000 രൂപ വരെയുള്ള ഓണ്‍ലൈന്‍ നെഫ്റ്റ് ഇടപാടുകള്‍ക്ക് 2.50 രൂപയാണ് ഫീസായി ഈടാക്കിയിരുന്നത്. 10,000 മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ളതിന് അഞ്ചു രൂപയും ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെയുള്ളതിന് 15 രൂപയും രണ്ടു ലക്ഷത്തിനു മേലെ 25 രൂപയുമായിരുന്നു ഫീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button