Latest NewsNewsIndiaUncategorized

വിമാനത്തിനുള്ളിൽ വെച്ച് ഭർത്താവിന്റെ ഫോൺ ഭാര്യ പരിശോധിച്ചു ; പ്രശ്‌നം കലശമായപ്പോൾ വിമാനം അടിയന്തിരമായി ഇറക്കി

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ ഭർത്താവിന്റെ ഫോൺ പരിശോധിച്ച ശേഷം ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ദോഹ-ബാലി വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. ഉറങ്ങുകയായിരുന്ന ഭര്‍ത്താവി​​ന്റെ കൈ വിരൽ ഫോണിൽ പതിപ്പിച്ച് ഭാര്യ ഫോൺ അൺലോക്ക് ചെയ്യുകയും പരിശോധിക്കുകയുമായിരുന്നു. ഫോണില്‍ നിന്നും ഭര്‍ത്താവി​​ന്റെ പരസ്​ത്രീ ബന്ധം അറിഞ്ഞ യുവതി ഇതോടെ കോപാകുലയാകുകയും പിന്നീട് പ്രശ്‌നം കലഹത്തിൽ കലാശിക്കുകയും ചെയ്‌തു.

വഴക്ക്​ തീര്‍പ്പാക്കാന്‍ വന്ന വിമാന ജീവനക്കാരോടും യുവതി വളരെ മോശമായി പെരുമാറി. ഒടുവില്‍ വിമാനം അടിയന്തിരമായി ചെന്നൈയിൽ ഇറക്കുകയായിരുന്നു. അടികൂടിയ ഇറാനിയന്‍ ദമ്പതിമാരെയും അവരുടെ കുഞ്ഞിനെയും നിര്‍ബന്ധിച്ച്‌​ ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം വിമാനം ബാലിയിലേക്ക് പറന്നു. പ്രശ്‌നം ഒത്തുതീർപ്പായതിന് ശേഷം കോലാലംപൂരിലേക്ക്​ ബാറ്റിക്​ എയര്‍ ഫ്​ളെറ്റില്‍ ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതായി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button