ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ ഭർത്താവിന്റെ ഫോൺ പരിശോധിച്ച ശേഷം ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് ദോഹ-ബാലി വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ കൈ വിരൽ ഫോണിൽ പതിപ്പിച്ച് ഭാര്യ ഫോൺ അൺലോക്ക് ചെയ്യുകയും പരിശോധിക്കുകയുമായിരുന്നു. ഫോണില്‍ നിന്നും ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം അറിഞ്ഞ യുവതി ഇതോടെ കോപാകുലയാകുകയും പിന്നീട് പ്രശ്നം കലഹത്തിൽ കലാശിക്കുകയും ചെയ്തു.
വഴക്ക് തീര്‍പ്പാക്കാന്‍ വന്ന വിമാന ജീവനക്കാരോടും യുവതി വളരെ മോശമായി പെരുമാറി. ഒടുവില്‍ വിമാനം അടിയന്തിരമായി ചെന്നൈയിൽ ഇറക്കുകയായിരുന്നു. അടികൂടിയ ഇറാനിയന്‍ ദമ്പതിമാരെയും അവരുടെ കുഞ്ഞിനെയും നിര്‍ബന്ധിച്ച് ചെന്നൈ വിമാനത്താവളത്തില്‍ ഇറക്കിയ ശേഷം വിമാനം ബാലിയിലേക്ക് പറന്നു. പ്രശ്നം ഒത്തുതീർപ്പായതിന് ശേഷം കോലാലംപൂരിലേക്ക് ബാറ്റിക് എയര്‍ ഫ്ളെറ്റില്‍ ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതായി അധികൃതർ അറിയിച്ചു.
Post Your Comments