CinemaMollywoodLatest NewsMovie SongsEntertainment

ഷൂട്ടിങ്ങിനിടയില്‍ പ്രണവ് മോഹന്‍ലാലിനു പരുക്ക്; സംഭവത്തെക്കുറിച്ച് ജീത്തു ജോസഫ്‌ പറയുന്നു

സംവിധായകന്‍ ജീത്തു ജോസഫ്‌ ഒരുക്കുന്ന ആദിയുടെ ചിത്രീകരണത്തിനിടയില്‍ നായകന്‍ പ്രണവ് മോഹന്‍ലാലിനു പരുക്ക്. ഒരു ആക്ഷന്‍ രംഗത്തിനിടെ കണ്ണാടി പൊട്ടിക്കുമ്പോഴാണ് പരുക്ക് പറ്റിയത്. കൈയ്യില്‍ നിന്നും രക്തം വാര്‍ന്നൊഴുകിയതോടെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെന്നും ഇപ്പോള്‍ വിശ്രമത്തിലാണ് പ്രണവെന്നും ജീത്തു പറഞ്ഞു. താത്കാലികമായി ഷൂട്ടിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്.

ആദിയുടെ അവസാന ഷെഡ്യൂളിൽ മൂന്നു ദിവസത്തെ ഷൂട്ടിങ് മാത്രം ശേഷിക്കുമ്പോഴാണ് പ്രണവിന് അപകടമുണ്ടായത്. ഹൈദരാബാദിലെയും കൊച്ചിയിലെയും ഓരോ ദിവസത്തെ ഷൂട്ടിങ്ങാണ് പൂർത്തിയാക്കാനുള്ളത്. പരുക്ക് ഭേദമായതിനുശേഷമേ ചിത്രീകരണം പുനരാരംഭിക്കൂവെന്നും സംവിധായകന്‍ വ്യക്തമാക്കി.

പ്രണവ് നായകനാവുന്ന ആദ്യ സിനിമയാണ് ആദി. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. അനുശ്രീ, അദിതി രവി, ലെന തുടങ്ങിവരാണ് നായികമാര്‍. പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയങ്കരനായ ജഗപതി ബാബുവാണ് വില്ലനായി എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button