തിരുവനന്തപുരം: സംസ്ഥാനത്തെ യുവാക്കളില്‍ വളര്‍ന്ന് വരുന്ന ലഹരി ഉപയോഗത്തെ ചെറുക്കുന്നതിനായി കൈകോർത്ത് മുഖ്യമന്ത്രി പിണറായി വിജയനും വിരാട് കോഹ്ലിയും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെയാണ് കേരള പോലീസ് ക്രിക്കറ്റിന് സ്വാഗതം, മയക്കുമരുന്നിന് വിട എന്ന യജ്ഞം ആരംഭിച്ചിരിക്കുന്നത്. ആന്റി ഡ്രഗ് ക്യാംപെയിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ലഹരി വിരുദ്ധമുദ്രാവാക്യം ചൊല്ലികൊടുത്തു.
തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിൽ വിരാട് കോഹ്ലി നയിക്കുന്ന ഇന്ത്യന്‍ ടീമും ഭാഗമായി. പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന മാജിക്കും, സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ അവതരിപ്പിക്കുന്ന ഡാന്‍സും പരിപാടിയിൽ അവതരിപ്പിച്ചു.
Post Your Comments