ബീജിംഗ്: ചൈന പ്രതിരോധ മന്ത്രി നീര്‍മ്മല സീതാരാമന്റെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി രംഗത്ത്. പ്രദേശത്തെ ശാന്തിയ്ക്കും സമാധാന അന്തരീക്ഷത്തിനും തര്‍ക്ക മേഖലയിലെ മന്ത്രിയുടെ നടപടി പ്രേരകമാകില്ലെന്നും ചൈന വ്യക്തമാക്കി. അരുണാചല്‍ പ്രദേശില്‍ ചൈനയുടെ അതിര്‍ത്തിയിലുള്ള സൈനിക പോസ്റ്റ് ഇന്നലെയാണ് നിര്‍മ്മല സീതാരാമന്‍ സന്ദര്‍ശിച്ചത്. അന്‍ജവായിലെത്തിയത് പ്രതിരോധ സജ്ജീകരണങ്ങള്‍ നിരീക്ഷിക്കുന്നതിനായിരുന്നു.
അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി ചൈനയുടെ സ്ഥിതിയെ കുറിച്ച് വ്യക്തമായ ധാണയുണ്ടാവണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുനിയിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ചൈന-ഇന്ത്യ കിഴക്കന്‍ അതിര്‍ത്തിയില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇത്തരം മേഖലയില്‍ സന്ദര്‍ശനം നടത്തിയ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള നടപടി ആ മേഖലയില്‍ ശാന്തിക്കും സമാധാനത്തിനും ഉതകുന്നതാവില്ലെന്നും അവര്‍ പറഞ്ഞു.
ഇന്ത്യ ചൈനയുമായി മേഖലയില്‍ പ്രശ്‌നപരിഹാരത്തിന് സഹകരിക്കണം. ഇതിനായി ചര്‍ച്ചയിലൂടെയും മറ്റും സാധ്യമായ അന്തരീക്ഷം ഒരുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അരുണാചല്‍ പ്രദേശ് ദക്ഷിണ ടിബറ്റിന്റെ ഭാഗമമാണെന്നാണ് ചൈനയുടെ വാദം. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഉന്നതരുടെ സന്ദര്‍ശനത്തെ ചൈന എതിര്‍ക്കുകയാണ്.
Post Your Comments