കോല്‍ക്കത്ത: ജിഎസ്ടിയെ പരിഹസിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജിഎസ്ടിയെ മമതാ വിശേഷിപ്പിച്ചത് ‘ഗ്രേറ്റ് സെല്‍ഫിഷ് ടാക്സ്’ എന്നാണ്. ഇതു ജനങ്ങളെ പ്രയാസപ്പെടുത്തുകയാണ്. മമത സാമൂഹ്യ മാധ്യമത്തിലൂടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സുപ്രധാനമായ നികുതി പരിഷ്കരണത്തിനു എതിരെ രംഗത്തു വന്നത്. ഇതു രാജ്യത്ത് ജോലി ഇല്ലാതാക്കുന്നു. ബിസിനസുകള്‍ തകര്‍ക്കുന്നു. അങ്ങനെ രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കുന്നതായും മമത ട്വിറ്ററില്‍ കുറിച്ചു.
രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തമാണ് നോട്ട് നിരോധനം. അതു കൊണ്ട് നോട്ടു നിരോധത്തിന്റെ ആദ്യ വാര്‍ഷികമായ ഈ മാസം എട്ടിന് കരി ദിനമായി ആചരിക്കുമെന്നും മമത ആഹ്വാനം ചെയ്തു.
Great Selfish Tax (GST) to harass the people.To take away jobs. To hurt businesses. To finish the economy. GoI totally failed to tackle #GST
— Mamata Banerjee (@MamataOfficial) November 6, 2017
Post Your Comments