നിരന്തരം പരീക്ഷണം നടത്തുന്ന ഫെയ്സ്ബുക്ക് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തികൊണ്ട് രംഗത്ത്.പരസ്പരം പണമിപാടുകൾ നടത്താൻ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്ന ഒരു “റെഡ് എൻവലപ്പ്” സവിശേഷതയും, പ്രസാധകർക്ക് അവരുടെ പോസ്റ്റുകളിലേക്ക് അറ്റാച്ചുചെയ്യാവുന്ന ഒരു “ബ്രേക്കിംഗ് ന്യൂസ്” ടാഗും പുതിയതായി ഫേസ്ബുക്കിൽ ഉൾപ്പെടുന്നു.
ഔദ്യോഗികമായി പരീക്ഷിക്കപ്പെടാത്ത രണ്ട് പുതിയ സവിശേഷതകൾ ആദ്യം ഓൺലൈൻ പബ്ലിക്കേഷൻ ദി സോഷ്യൽ മീഡിയയുടെ ഡയറക്ടർ ആയ മാറ്റ് നവേറയിലൂടെ ശ്രദ്ധിക്കപ്പെട്ടു.ഈ വിവരം തന്റെ ട്വിറ്റർ പോസ്റ്റിലൂടെയാണ് ലോകത്തെ അറിയിച്ചത്.
ബ്രേക്കിങ് ന്യൂസ് ടാഗ് “ഭാവിയിലെ ടെസ്റ്റ്” ആണെന്നതാണ് ഫേസ്ബുക്ക് സ്ഥിരീകരിച്ചത്, എന്നാൽ കൂടുതൽ വിശദാംശങ്ങൾ പങ്കിടാൻ വിസമ്മതിച്ചു. ഫേസ്ബുക്ക് “എപ്പോഴും പുതിയ ഉൽപ്പന്ന അനുഭവങ്ങൾ പരിശോധിക്കുന്നുണ്ടെങ്കിലും, ഈ സമയത്ത് സംസാരിക്കാൻ പ്രത്യേകിച്ച് ഒന്നുംതന്നെ ഇല്ല” എന്നുമാണ് ഫേസ്ബുക്ക് കമ്പനി പറഞ്ഞത് .
NEW: Facebook is testing a ‘Red Envelope’ feature to send cash gifts to friends pic.twitter.com/GsADKlKjqH
— Matt Navarra ⭐️ (@MattNavarra) November 3, 2017
Post Your Comments