കണ്ണൂര്‍: രാജ്യത്ത് നിരോധിച്ച നോട്ടുകള്‍ പുതിയ രൂപത്തില്‍ ദക്ഷിണാഫ്രിക്കയിലേക്ക്. നിരാധിക്കപ്പെട്ട കോടിക്കണക്കിനു രൂപയുടെ നോട്ടുകളാണ് ദക്ഷിണാഫ്രിക്കായുടെ ആവശ്യമനുസരിച്ച് ഇന്ത്യ എത്തിച്ചു കൊടുക്കുക. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടിയാണ് 800 ടണ്‍ നോട്ടുകള്‍ പുതിയ രൂപത്തില്‍ എത്തിക്കുന്നത്. നിരോധിച്ച 1000 രൂപയുടെയും 500 രൂപയുടെയും നോട്ടുകള്‍ കാര്‍ഡ് ബോര്‍ഡുകളുടെ രൂപത്തിലാണ് ദക്ഷിണാഫ്രിക്കയില്‍ എത്തിക്കുക . 2019 ല്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു വേണ്ടിയാണ് ഇവ നല്‍കുന്നത്.
റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരം മേഖലാ ഓഫിസില്‍ നിന്നു കണ്ടെയ്‌നറുകളില്‍ നോട്ടുകള്‍ ചെറിയ തുണ്ടുകളായി മുറിച്ച നിലയില്‍ വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സില്‍ എത്തിക്കും. ഇവ ആദ്യം ആവിയില്‍ പുഴുങ്ങും. പിന്നീട് ഡിഫൈബ്രേറ്ററില്‍ അരച്ചെടുത്തു പള്‍പ്പാക്കും. ഇതിനു പുറമെ പ്ലക്കാര്‍ഡുകള്‍ക്കും ബോര്‍ഡുകള്‍ക്കുമായി ഹാര്‍ഡ് ബോര്‍ഡുകള്‍ കയറ്റുമതി ആരംഭിച്ചതായി വളപട്ടണം വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് മാനേജിങ്ങ് ഡയറക്ടര്‍ പി.കെ.മായന്‍ മുഹമ്മദ് വ്യക്തമാക്കി.
റിസര്‍വ് ബാങ്ക് ആദ്യം നിരോധിച്ച നോട്ടുകള്‍ കത്തിച്ചു കളയാനായി ആലോചിരുന്നു. പിന്നീട് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഗണിച്ച് വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ് അധികൃതരെ ഇതു ഏല്‍പ്പിച്ചു.
Post Your Comments