സ്വിറ്റ്സര്‍ലന്‍ഡ്: ആറരലക്ഷം രൂപ(10,000 സ്വിസ് ഫ്രാങ്ക്) മുടക്കി ചൈനീസ് കോടീശ്വരന് കുടിച്ച ‘ലോകത്തിലെ ഏറ്റവും വില കൂടിയ മദ്യം വ്യാജൻ. ചൈനയിലെ ഓണ്‍ലൈന്‍ എഴുത്തുകാരനായ ഴാങ് വീ 1878 ല്‍ വാറ്റിയ മക്കാലന് സിംഗിള്‍ മാള്‍ട്ട് വിസ്കിയുടെ ഒരു പെഗ്ഗിനാണ് ആറര ലക്ഷം രൂപ മുടക്കിയത്.
ഈ വിസ്കിയുടെ പഴക്കം 45 വര്‍ഷം മാത്രമാണെന്ന് കാര്‍ബര്‍ ഡേറ്റിങ്ങിലൂടെ കണ്ടെത്തിയിരിക്കുകയാണ്.
ഹോട്ടല്‍ അധികൃതര്‍ തന്നെയാണ് മദ്യം വ്യാജമാണെന്ന കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുന്നത്. ഴാങ് ലീ ഈ ഹോട്ടലില്‍ അപ്രതിക്ഷിതമായി എത്തിയ സമയത്ത് കുപ്പിയുടെ പഴക്കം കണ്ടാണ് പെഗ്ഗ് വേണമെന്ന് ആവശ്യപ്പെട്ടത്. വില്‍പ്പനയ്ക്കല്ലെന്ന് മാനേജര്‍ പറഞ്ഞെങ്കിലും ഴാങ് ലീ വിട്ടില്ല. അവസാനം ഴാങ് ലീ യുടെ നിര്‍ബന്ധത്തിനു വഴങ്ങി വന്‍ വിലയ്ക്ക് മദ്യം നല്‍കുകയായിരുന്നു. മദ്യം വ്യാജമാണെന്ന് കണ്ടെത്തിയതോടുകൂടി ഹോട്ടല്‍ മാനേജര്‍ നേരിട്ടെത്തി ഴാങ് ലീ ക്കു പണം തിരികെ നല്കി.
Post Your Comments