ഇസ്‌ലാമാബാദ്: ഇന്ത്യക്കാരാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ അനുഭവവപ്പെട്ട പുകശല്യത്തിന് പിന്നിലെന്ന് പാകിസ്ഥാന്‍. ഇവിടത്തെ ജനങ്ങള്‍ക്ക് പുക കാരണം കടുത്ത ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിനെതിരെ നടപടികള്‍ സ്വീകരിച്ചു വരുന്നതായും സിന്‍ഹുവ വാര്‍ത്താ ഏന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അധികൃതര്‍ വ്യക്തമാക്കി.
പുക ശല്യം കൂടുതലാണ് കഴിഞ്ഞ രണ്ടാഴ്ചയായി. ഇത് ഇന്ത്യയിലെ കര്‍ഷകര്‍ കച്ചിക്കും മറ്റും തീയിടുന്നതിനാലാണ്. പുകശല്യം ഈ പോക്കുപോയാല്‍ ഇനിയും കൂടുമെന്നാണ് കരുതുന്നതെന്ന് പഞ്ചാബിലെ പരിസ്ഥിതി സംരക്ഷണ വകുപ്പ് മന്ത്രി സാകിയാ ഷാ നവാസ് ഖാന്‍ പറഞ്ഞു.
357 ആണ് മേഖലയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്. പരിധി നിശ്ചയിച്ചിരിക്കുന്നത് നൂറു പോയിന്റാണ്. എന്നാല്‍ 500 കൂടുതല്‍ പോയിന്റ് കടന്നേക്കുമെന്ന് ഭയക്കുന്നതെന്നും പ്രാദേശിക നേതൃത്വം അഭിപ്രായപ്പെട്ടു.
നിയമം മൂലം പഞ്ചാബില്‍ കച്ചിക്ക് തീയിടുന്നതും ഇഷ്ടികക്കളങ്ങളില്‍ മലിനീകരമുണ്ടാക്കുന്ന ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതും തടഞ്ഞിട്ടുണ്ട്. കര്‍ശന നടപടികള്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ എടുക്കുന്നുണ്ട്. സമീപകാലത്ത് വായുമലിനീകരണവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ 18 പേര്‍ മരിച്ചതായും അധികൃതര്‍ പറയുന്നു. ഈ കണക്കുകള്‍ ചൂണ്ടിക്കാണിച്ചാണ് ഇന്ത്യക്കെതിരെ പാകിസ്ഥാന്‍ കര്‍ശനമായി പ്രതികരിച്ചത്.
Post Your Comments