മുഖഛായ മാറ്റുന്നതിന് പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കുന്നതിനിടയിൽ വെടിവെച്ചുകൊന്നു.
മെക്സിക്കോയിലെ ഇന്ധന മാഫിയ തലവനെയാണ് വെടിവെച്ചുകൊന്നത്.തിരിച്ചറിയപ്പെടാതിരിക്കാൻ മുഖം മാറ്റുവാനും വിരലടയാളം മായ്ക്കുവാനുമായിരുന്നു എൽ കാലിമ്പ എന്നറിയപ്പെടുന്ന ജീസസ് മാർട്ടിന്റെ ശ്രമം.സംഭവം മണത്തറിഞ്ഞ എതിരാളികൾ ഓപ്പറേഷൻ ടേബിളിൽ തന്നെ വെടിവെച്ചുകൊല്ലുകയായിരുന്നു.പൈപ്പ് ലൈനുകളിൽ നിന്നും ഇന്ധനം മോഷ്ടിച്ച് വിൽക്കുന്ന വൻ സംഘത്തിന്റെ തലവനാണ് ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നത് .
Post Your Comments