ന്യൂഡൽഹി : ‘നിർഭയ്‘ വീണ്ടും പരീക്ഷണത്തിനൊരുങ്ങുന്നു. ഇന്ത്യയുടെ തദ്ദേശീയ ഭൗമോപരിതല മിസൈലായ ‘നിര്‍ഭയ്’ അടുത്ത പരീക്ഷണത്തിന് തയ്യാറാടെക്കുകയാണ്. അടുത്തയാഴ്ച്ച നടക്കുന്നത് മിസൈലിന്റെ അഞ്ചാം പരീക്ഷണമാണ്.
ഇക്കാര്യം വെളിപ്പെടുത്തിയത് ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസസ് സംഘടിപ്പിച്ച അന്താരാഷ്ട്ര ‘കോൺഫെറൻസ് ഫിപ്സിസോക്സൺ 2017 ‘ ൽ പങ്കെടുക്കാനെത്തിയ ഡിആർഡിഒ ചീഫ് ക്രിസ്റ്റഫറാണ്.
ഒഡീഷ തീരത്ത് 2016 ഡിസംബറിൽ നടത്തിയ പരീക്ഷണം പരാജയപ്പെട്ടിരുന്നു. മിസൈലിന്റെ നിയന്ത്രണം വിക്ഷേപണത്തിന്റെ പതിനൊന്നാം മിനിറ്റില്‍ നഷ്ടമാകുകയായിരുന്നു. 1000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈല്‍ 128 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ കടലിൽ തകര്‍ന്ന് വീഴുകയായിരുന്നു.
750 മുതൽ 1000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള നിർഭയ് കരയിൽ നിന്നും യുദ്ധവിമാനങ്ങളിൽ നിന്നും യുദ്ധക്കപ്പലുകൾ, അന്തർവാഹിനി തുടങ്ങിയവയിൽ നിന്നും വിക്ഷേപിക്കാൻ സാധിക്കും.റോക്കറ്റ് പോലെ ലംബമായി ഉയർന്ന ശേഷം വിമാനം പോലെ തിരശ്‌ചീനമായി പറക്കാനും കഴിയും.
Post Your Comments