Latest NewsNewsIndia

ഇന്ത്യന്‍ സിനിമ സംവിധായകര്‍ക്ക് മറ്റ് മതങ്ങളെക്കുറിച്ചുള്ള സിനിമകള്‍ ചെയ്യാന്‍ ധൈര്യമില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമ സംവിധായകര്‍ക്ക് മറ്റ് മതങ്ങളെക്കുറിച്ചുള്ള സിനിമകള്‍ ചെയ്യാന്‍ ധൈര്യമില്ലെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. ഇവർക്ക് ഹിന്ദു മതത്തെക്കുറിച്ച്‌ മാത്രമേ സിനിമകള്‍ എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഹിന്ദു ദൈവങ്ങള്‍, പോരാളികള്‍ തുടങ്ങിയവരെക്കുറിച്ച്‌ മാത്രമാണ് സിനിമ ചെയ്യുന്നത്. കേന്ദ്രമന്ത്രിയുടെ വിമര്‍ശനം സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതി എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ്.

മറ്റ് മതങ്ങളെക്കുറിച്ച്‌ സിനിമ ചെയ്യാനോ അവയെക്കുറിച്ച്‌ അഭിപ്രായം പറയാനോ സഞ്ജയ് ലീല ബന്‍ാസലിക്ക് ധൈര്യമുണ്ടോ. ഞങ്ങളിത് ഇനി സഹിക്കില്ല. ഡിസംബര്‍ ഒന്നിന് പദ്മാവതിയുടെ റിലീസ് നേരിടുന്നതിന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന.

സഞ്ജയ് ലീല ബന്‍സാലി, ദീപിക പദുക്കോണിനെ നായികയാക്കി സംവിധാനം ചെയ്ത പദ്മാവതിയില്‍ 13-14 നൂറ്റാണ്ടുകളില്‍ ചിറ്റോറിലെ രാജ്ഞിയെ പദ്മാവതി സിനിമയില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button