Latest NewsKeralaNewsTechnology

ഓണ്‍ലൈനില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ; പുതിയ തട്ടിപ്പ് വ്യാപകമാകുന്നു

കൊച്ചി: ഓണ്‍ലൈനില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവരെ കബളിപ്പിക്കാനായി പുതിയ രീതിയില്‍ ഉള്ള തട്ടിപ്പ് വ്യാപകമാകുന്നു. ഇതിനു വേണ്ടി വ്യാജ ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ സര്‍ക്കാര്‍ സ്ഥാനപനങ്ങളുടെ പേര് ആളുകളില്‍ വിശ്വാസം ജനിപ്പിക്കാനായി ഉപയോഗിക്കുന്നുണ്ട്. പരസ്യത്തില്‍ വാഹനങ്ങള്‍ക്കും മറ്റും തീരെ കുറഞ്ഞ നിരക്ക് കാണിച്ചാണ് ആളുകളെ ആകര്‍ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേര് ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പ് മലയാളത്തിലെ പ്രമുഖ മാധ്യമാണ് പുറത്തു വിട്ടത്.

ഓണ്‍ലൈനില്‍ സെക്കന്‍ഹാന്‍സ് സാധനങ്ങള്‍ വാങ്ങാനായി ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന സൈറ്റാണ് ഒഎല്‍എക്‌സ്. നിരവധി മലയാളികളും ഈ സെറ്റ് ഉപയോഗിക്കുന്നുണ്ട്. സെറ്റിന്റെ സുത്യാരമായ പ്രവര്‍ത്തനം കാരണം ഇടപാടുകാരുടെ വിശ്വാസം കരസ്ഥമാക്കിയ സെറ്റാണ് ഇത്. ഈ സെറ്റില്‍ വന്ന പരസ്യത്തിനു തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് തട്ടിപ്പ് വെളിച്ചത്തുകൊണ്ടുവന്നത്.

ഒരു കാര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ പരസ്യത്തിലെ നമ്പറില്‍ ബന്ധപ്പെട്ടു. നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫിസറുടെ വാഹനമാണിതെന്നു തട്ടിപ്പ് സംഘം അറിയിച്ചു. രണ്ടു ദിവസം കഴിഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തിലെ പാര്‍ക്കിങ് സ്ഥലത്ത് വന്നാല്‍ കാറും കാണാം കച്ചവടത്തിന്റെ ബാക്കി കാര്യം സംസാരിക്കുമെന്നും തട്ടിപ്പ് സംഘം വ്യക്തമാക്കി. ഇതു പ്രകാരം മാധ്യമപ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തി. വിമാനത്താവളത്തിനുളളിലെ പാര്‍ക്കിങ് സ്ഥലത്താണ് കാര്‍. ഇത് ഒരു മാസത്തേക്കുള്ള പാര്‍ക്കിംഗ് ഫീസ നല്‍കി പാര്‍ക്കിങ് സ്ഥലത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇതു അവിടെ നിന്നും വിട്ടു കിട്ടാന്‍ ഇരുപത്തി അയ്യായിരം രൂപ വേണം. ഈ തുക അക്കൗണ്ടില്‍ നിക്ഷേപിക്കാനും തട്ടിപ്പ് സംഘം നിര്‍ദേശിച്ചു.

വിഷയത്തില്‍ പരാതിയുള്ള പക്ഷം എയര്‍പോര്‍ട്ട് അതോറിറ്റിയുടേത് എന്ന പേരില്‍ വ്യാജ ഇമെയില്‍ വിലാസം കൊടുത്തു. മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണത്തില്‍ ഇതു വ്യാജമാണെന്നു തെളിഞ്ഞു. നിരന്തരമായ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ സംശയം തോന്നിയ തട്ടിപ്പ് സംഘത്തിന്റെ ഫോണ്‍ നിര്‍ജീവമാണെന്നും പ്രമുഖ മാധ്യമം പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button