Latest NewsNewsInternational

കാമുകിയുടെ ശരീരം സ്യൂട്കേസിൽ : ഡോക്ടർ അറസ്റ്റിൽ

കാമുകിയെ കൊന്ന് സ്യൂട്കേസിലാക്കിയ ഡോക്ടർ അറസ്റ്റിൽ.കാമുകിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് ഇങ്ങനെയൊരു കൃത്യം ചെയ്യാൻ പ്രതിയെ പ്രേരിപ്പിച്ചത്.

ജാർഖണ്ഡ് പോലീസ് ആണ് പ്രതിയെ അറസ്റ് ചെയ്തത്.കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്ന പ്രതി ഡോക്ടർ മിർസ റഫീഖ് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ചെയിനിക കുമാരിയുമായി പ്രണയത്തിലായിരുന്നു. 3 വർഷത്തോളം നീണ്ട പ്രണയബന്ധത്തിൽ അടുത്തകാലത്തായി ചില പ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് പെൺകുട്ടിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയ മിർസ പെൺകുട്ടിയെ കൊല്ലുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു .തന്റെ താമസ സ്ഥലത്തേയ്ക്ക് വിളിച്ചു വരുത്തിയ ശേഷം കഴുത്ത് ഞെരിച്ചു കൊല്ലുകയും .പിന്നീട് മൃദദേഹം ഒരു സ്യുട്ട് കേസിലാക്കി ഉപേക്ഷിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button