KeralaLatest NewsNews

വോഡഫോണ്‍ സൂപ്പര്‍നെറ്റ് സേവനം പത്തനംതിട്ടയിലും

പത്തനംതിട്ടഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ വോഡഫോണ്‍ പത്തനംതിട്ടയില്‍ സൂപ്പര്‍നെറ്റ് സേവനം അവതരിപ്പിച്ചു. പത്തനംതിട്ട എംപി ആന്റോ ആന്റണി വോഡഫോണ്‍ സൂപ്പര്‍നെറ്റ് സേവനം ഉത്ഘാടനം ചെയ്തു. ഇതോടെ കേരളത്തിലെ 1332 പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി 78 ലക്ഷം വരിക്കാര്‍ക്ക് സൂപ്പര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകും.

കേരളത്തിലെ കൂടുതല്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി വോഡഫോണ്‍ സൂപ്പര്‍നെറ്റ് സേവനം അവതരിപ്പച്ചുകൊണ്ട് ബൃഹത്തായ വരിക്കാരുടെ ശൃംഖലയിലേക്ക് എറ്റവും നല്ല നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുകയാണെന്നും, വോഡഫോണ്‍ സൂപ്പര്‍നെറ്റ് അവതരണത്തോടെ, ഈ മേഖലയിലുളളവര്‍ക്ക് വേഗത്തേക്കാളുപരി തടസമില്ലാതെ 24 മണീക്കൂര്‍ കണക്ടിവിറ്റി ആസ്വദിക്കാമെന്നും, ഈ മേഖലയിലെ എല്ലാവരെയും സൂപ്പര്‍നെറ്റ് സേവനങ്ങളിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് വോഡഫോണ്‍ ഇന്ത്യ, കേരള ബിസിനസ് മേധാവി അജിത് ചതുര്‍വേദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button