തിരുവനന്തപുരം•മന്ത്രി തോമസ്ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് നടത്തിയ ലാത്തിചാര്‍ജിലും ജലപീരങ്കിപ്രയോഗത്തിലും പാറശ്ശാല മണ്ഡലം ജനറല്‍ സെക്രട്ടറി വിപിന്‍, സജി മണിനാട് എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ജില്ലാ കമ്മറ്റി മെമ്പര്‍ സുമി പ്രശാന്തിനും ജലപീരങ്കി പ്രയോഗത്തില്‍ പരിക്കേറ്റു.ഇവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സമാധാനപരമായി മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിന് മുന്‍വശം എത്തിയപ്പോള്‍ പോലീസ് ആദ്യ റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് നിലത്ത് വീണ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജിലും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാത്തതിനെ തുടര്‍ന്ന് പോലീസ് തുടരെ നാല് തവണ ജലപീരങ്കി പ്രയോഗിച്ചു.
പ്രമാണിമാരുടെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പ്രകാശ് ബാബു. കയ്യേറ്റക്കാരെ വിലങ്ങുവെക്കും കള്ളക്കടത്തുകാരെ തുറങ്കിലടക്കും എന്ന് പറഞ്ഞ മുഖ്യമന്ത്രി ആലപ്പുഴ കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപയെടുക്കുന്നില്ല. കയ്യേറ്റത്തിനെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് സര്‍ക്കാര്‍ നടപടിയെടുക്കുന്നത്. എ.കെ ശശീന്ദ്രന്‍, ഇ.പി ജയരാജനെ എന്നിവരെ പുറത്താക്കാന്‍ മുഖ്യമന്ത്രി കാണിച്ച ധൈര്യം എത്തുകൊണ്ട് ഇക്കാര്യത്തില്‍ കാണിക്കുന്നില്ലാ എന്നും അദ്ദേഹം ചോദിച്ചു. തോമസ്ചാണ്ടി മന്ത്രിസ്ഥാനം രാജിവെയ്ക്കും വരെ പൊതുപരിപാടികളിലും തെരുവിലും അദ്ദേഹത്തെ തടയുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്‍.എസ് രാജീവ്, ജില്ലാ പ്രസിഡന്റ് ജെ.ആര്‍ അനുരാജ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ട്രഷറര്‍ സമ്പത്ത്, സംസ്ഥാന സമിതി അംഗം മണവാരി രതീഷ്,ജില്ലാ ജനറല്‍ സെക്രട്ടറി ചന്ദ്രകിരണ്‍, പൂങ്കുളം സതീഷ്, രജ്ഞിത്ത് ചന്ദ്രന്‍, രാഗേന്ദു എന്നിവര്‍ പങ്കെടുത്തു. ജില്ലാ ഭാരവാഹികളായ ഉണ്ണികണ്ണന്‍, പ്രശാന്ത്, നന്ദു, സിജു മോന്‍, ശ്രീരാജ്, അഖില്‍, വിഷ്ണുദേവ് എന്നിവ് മാര്‍ച്ചിന് നേത്യത്വം നല്‍കി.
Post Your Comments