KeralaLatest News

ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

മലപ്പുറം ; ക്ഷേത്രത്തിൽ കവർച്ച നടത്തിയ സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. പെരിന്തല്‍മണ്ണ ടൗണിലെ വെള്ളാട്ട് പുതൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത് പണം കവർന്ന സംഘത്തിലെതമിഴ്നാട് കുടിയാത്തം പള്ളിത്തെരുവ് മോസന്‍പേട്ട സ്വദേശി നൂറുള്ളയാണ് (35) പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘംത്തിന്റെ പിടിയിലായത്. കൂട്ടുപ്രതി കുടിയാത്തം സ്വദേശി സലീമിനെ നേരത്തെ പിടികൂടിയിരുന്നു.

പുതൂര്‍ മഹാദേവ ക്ഷേത്രത്തിലെ അയ്യപ്പക്ഷേത്രത്തിന്റെയും ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും ഭണ്ഡാരത്തിലെ പണമാണ് സംഘം കവർച്ച ചെയ്‌തത്‌. ജില്ലയ്ക്കകത്തു നടന്ന ക്ഷേത്ര മോഷണക്കേസുകളുടെ മുഴുവന്‍ വിവരവും ശേഖരിച്ച ശേഷം സൈബര്‍ സെല്ലിന്റെയും ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെയും സഹായത്തോടെ പരിശോധിച്ചതില്‍ നിന്നുമാണ് തമിഴ്നാട് കുടിയാത്തം സ്വദേശികളായ സംഘത്തെ പിടികൂടാൻ പൊലീസിന് ആയത്.തമിഴ്നാട്ടില്‍ നിന്ന് മാറി കേരളത്തിലെത്തി വിവാഹംകഴിച്ച്‌ താമസിക്കുന്ന ഇത്തരം സംഘങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button