ഹൈദരാബാദ്: ക്യാൻസർ രോഗം ബാധിച്ച ഭാര്യയെ ചികിൽസിക്കാൻ പണമില്ലാതെ ഭാര്യയും ഭർത്താവും ജീവനൊടുക്കി. ക്യാൻസർ രോഗിയായ ഗൗരി (40), ഭര്‍ത്താവ് രഘുനന്ദ എന്നിവരാണ് ജീവനൊടുക്കിയത്. ഹൈദരാബാദിലാണ് സംഭവം. ഗൗരിയുടെ ചികിത്സയ്ക്കായി ഇതിനകം ധാരാളം പണം ചെലവഴിച്ചു. എന്നാല്‍ തുടര്‍ ചികിത്സയ്ക്ക് പണമില്ലാത്തതില്‍ മനംനൊന്ത് ഇവര്‍ ജീവനൊടുക്കുകയായിരുന്നു.
ഹൈദരാബാദിലെ നിസാംപേട്ടിലെ വീട്ടിലാണ് ദമ്പത കളെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രഘുനന്ദന്‍ ബുധനാഴ്ചയും ഗൗരി വെള്ളിയാഴ്ചയും മരണത്തിന് കീഴടങ്ങി.
Post Your Comments