തിരുവനന്തപുരം: കേരളത്തില്‍ നന്ദിഗ്രാം സമരം ആവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ അതിനെ ചെറുക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ബംഗാളിലെ നന്ദി ഗ്രാമില്‍ സമരക്കാരെ കൂട്ടക്കൊല ചെയ്തത് പോലെ തോക്കും ലാത്തിയും ഉപയോഗിച്ച് ഗെയില്‍ സമരത്തെ അടിച്ചമര്‍ത്തുന്നതിനോട് യോജിപ്പില്ലന്നും ചെന്നിത്തല പറഞ്ഞു. സമരക്കാര്‍ക്കൊപ്പം യു ഡി എഫ് ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അതെ സമയം കൊച്ചി – മംഗലാപുരം വാതക പൈപ്പ് ലൈനിന്റെ നിര്‍മാണം തുടരുമെന്ന് ഗെയില്‍ വ്യക്തമാക്കി. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിറുത്തണമെങ്കില്‍ സര്‍ക്കാരോ മാനേജ്മെന്റോ നിര്‍ദേശിക്കണമെന്നും ഗെയില്‍ ഡി.ജി.എം എം.വിജു പറഞ്ഞു.കൂടാതെ ഗെയില്‍ വിരുദ്ധ സമരം നടത്തിയവര്‍ക്കെതിരെ അധികൃതര്‍ മുക്കം പൊലീസില്‍ പരാതി നല്കി.
വൈപ്പിന്‍ എല്‍.പി.ജി ടെര്‍മിനലിനെതിരെ പ്രവര്‍ത്തിച്ച ശക്തികളുടെ സാന്നിദ്ധ്യം രണ്ടു ജില്ലകളിലെ എല്‍.എന്‍.ജി പൈപ്പിടലിനെതിരെ എതിര്‍ക്കുന്നവരിലും ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Post Your Comments