
പേരൂർക്കട: ഗർഭിണിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ വീട്ടിലെ മുറിയിൽ കണ്ടത് മൂർഖൻ പാമ്പിനെ. കിള്ളിപ്പാലത്തിനു സമീപം മുരുകന്റെ വീട്ടിലായിരുന്നു സംഭവം. മുരുകനും വീട്ടുകാരും പുറത്തുപോയിരുന്നതിനാൽ ഗർഭിണി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഈ സമയത്താണ് വീട്ടിലെ മുറിയിൽ മൂർഖൻ പാമ്പ് കേറിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ ഫയർഫോഴ്സ് അധികൃതരാണ് മൂർഖൻ പാന്പിനെ പിടികൂടി മുറിയില്‍ നിന്നും മാറ്റിയത്.

Post Your Comments