നീണ്ട ഇരുപത് വര്‍ഷത്തെ കരിയറിന് വിരാമം കുറിച്ചുകൊണ്ട് കഴിഞ്ഞ കഴിഞ്ഞ ദിവസം ഇന്ത്യയുടെ സൂപ്പര്‍താരം ആശിഷ് നെഹ്‌റ വിരമിച്ചിരുന്നു. തൊട്ടു പിന്നാലെ തങ്ങളുടെ നെഹ്‌റാജിയ്ക്ക് ആശംസകള്‍ നേര്‍ന്നും താരത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചും താരങ്ങളും ആരാധകരുമെല്ലാം രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ വിരമിക്കലിന് ശേഷം ഇനിയെന്താണ് നെഹ്‌റ ചെയ്യാന്‍ പോകുന്നത് എന്നാണ് എല്ലാവരുടെയും ചോദ്യം.
പതിവ് പോലെ കമന്ററിയിലും പരിശീലനത്തിലും ഒരു കൈനോക്കാനാണോ നെഹ്‌റാജിയുടേയും പ്ലാന്‍ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ബൗളിംഗ് പരിശീലകനായി മുന്നോട്ട് പോകാനാണോ പ്ലാന്‍? ആരാധകരുടേയും ക്രിക്കറ്റ് ലോകത്തിന്റേയും ചോദ്യത്തിന് ഉത്തരവുമായി നെഹ്‌റയുടെ പിതാവ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മറ്റുള്ളവരെ പോലെ കമന്ററിയിലോ കോച്ചിംഗിലോ അല്ല നെഹ്‌റയുടെ ഭാവി പ്ലാനിംഗ് എന്നാണ് അച്ഛന്‍ പറയുന്നത്.
എന്താണ് നെഹ്‌റാജിയുടെ ഫ്യൂച്ചര്‍ പ്ലാനെന്ന് കേട്ടാല്‍ അദ്ദേഹത്തോടുള്ള ആരാധന കൂടുമെന്നതാണ് വാസ്തവം. യു.പിയില്‍ നെഹ്‌റയുടെ കീഴിയില്‍ കുറച്ച് കുട്ടികള്‍ പഠിക്കുന്നുണ്ടെന്നും അവരായിരിക്കും നെഹ്‌റയുടെ ഇനിയുള്ള ശ്രദ്ധാകേന്ദ്രം എന്നാണ് അച്ഛന്‍ പറയുന്നത്. ഇത്രയും നാള്‍ നീണ്ട കരിയറിനും പോരാടാന്‍ തയ്യാറായ മനസുമുള്ള നെഹ്‌റയുടെ കീഴില്‍ പരിശീലിക്കാന്‍ കഴിയുന്നത് ആ കുട്ടികള്‍ക്ക് അവരുടെ കരിയറിന് മുതല്‍ക്കൂട്ടായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Post Your Comments