Latest NewsKeralaNews

കേരളത്തിലെ ആസൂത്രിത മതപരിവര്‍ത്തനം : സംസ്ഥാനവും കേന്ദ്രവും ഒരു പോലെ അന്വേഷണത്തിന്

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഏറെ വിവാദമുണ്ടാക്കിയ സംഭവങ്ങളാണ് ആസൂത്രിത മതപരിവര്‍ത്തനവും അതുവഴിയുള്ള ഐ.എസിലേയ്ക്കുള്ള ചേക്കേറലുകളും. മതപരിവര്‍ത്തനത്തിനിരയായവരുടെ മാതാപിതാക്കള്‍ മതപരിവര്‍ത്തനം ആസൂത്രിതമാണെന്നു പറയുന്നു. ഈയവസരത്തിലാണ് ആസൂത്രിത മതപരിവര്‍ത്തന വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നത്.. ഇതിന്റെ ഭാഗമായി കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും.

ഇരകള്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുന്ന കമ്മീഷന്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.

ആസൂത്രിത മതപരിവര്‍ത്തനത്തിലൂടെ ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകളിലേക്ക് കേരളത്തില്‍ നിന്നും പെണ്‍കുട്ടികളെ കൊണ്ടുപോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെയാണ് ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍.

നവംബര്‍ 6, 7, 8 തീയതികളിലായാണ് കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മയുടെ കേരളാ സന്ദര്‍ശനം. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയാണ് കമ്മീഷന്റെ ലക്ഷ്യം.

എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് സിറ്റിംഗ്. ഇതിന്റെ ഭാഗമായി ഇരകളാക്കപ്പെട്ട പെണ്‍കുട്ടികള്‍, രക്ഷിതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംബന്ധിച്ചും കമ്മീഷന്‍ വിവരശേഖരണം നടത്തുമെന്നാണ് സൂചന.

അതേസമയം കേരളത്തില്‍ മതപരിവര്‍ത്തനത്തിലൂടെയുള്ള ഭീകരവാദ റിക്രൂട്ടിംഗും, ഐഎസ് അറസ്റ്റുകളും കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി നിരീക്ഷിക്കുന്നതിന് തെളിവാണ് കമ്മീഷന്റെ വരവ്. പ്രശ്നം ദേശീയ മാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെ നടപടികള്‍ പ്രതീക്ഷിച്ചതുമാണ്. സന്ദര്‍ശനത്തിന്റെ ഭാഗമായി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ കേന്ദ്ര സര്‍ക്കാരിന് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button