ന്യൂഡൽഹി : വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിമാചൽ പ്രദേശിൽ ഭരണവിരുദ്ധ വികാരം ശക്തം. കോൺഗ്രസിന് കൂടുതൽ തലവേദനയായി കോൺഗ്രസ്സിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും. മിക്കവാറും എല്ലാ സർവേകളും ബിജെപിക്ക് അനുകൂലമാണ്.
ഹിമാചലിനെ കൊള്ളയടിച്ചവരോട് പകരം ചോദിക്കാനുള്ള ദിവസമാണ് ഡിസംബര്‍ 9 എന്ന് നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞിരുന്നു.ഹിമാചലില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിലവിലെ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗ് തന്നെയാണ് മത്സരിക്കുന്നത്.
മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന സഖ്റാമിന്റെ മകനും മാണ്ഡി നിയമസഭാംഗവും മന്ത്രിയുമായ അനില്‍ ശര്‍മ്മ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് കൊണ്ഗ്രസിനു തിരിച്ചടിയായിരുന്നു.
Post Your Comments