Latest NewsCricketSports

ധോണി ഇന്ത്യൻ ടീമിൽ തുടരണോ വേണ്ടയോ എന്നതിനെ കുറിച്ച് ഗിൽക്രിസ്റ് പറയുന്നത്

ന്യൂ ഡൽഹി ; ധോണിക്ക് പിന്തുണയുമായി മുന്‍ ഓസീസ് താരം ആദം ഗില്‍ക്രിസ്റ്റ് രംഗത്ത്. “മുന്‍ ഇന്ത്യന്‍ ക്യാപ്റ്റൻ ധോണിയുടെ ഇന്ത്യന്‍ ടീമിലെ സാന്നിധ്യം വിലകുറച്ച് കാണരുത്. ഇന്ത്യ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് നല്ലത് തന്നെ. അതേസമയം ധോണിയെ പോലുള്ള അനുഭവ സമ്പന്നരെ നിലനിര്‍ത്തുന്നതു ഏറെ സന്തോഷം നൽകുന്നു എന്നും” ഗില്‍ക്രിസ്റ്റ് പറഞ്ഞു.

”മികച്ച വിക്കറ്റ് കീപ്പറാണ് ധോണി. ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാനും അദ്ദേഹത്തിന് സാധിക്കുന്നു.  ഇപ്പോഴത്തെ ഇന്ത്യന്‍ ടീം തികച്ചും തുലനമുള്ളതാണ്. അതിനാൽ ധോണി ടീമിലെ അവിഭാജ്യ ഘടകമാണ്. അടുത്ത ലോകകപ്പില്‍ കളിക്കാനുകുമോ എന്ന് ധോണിക്കുതന്നെ തീരുമാനിക്കാം. ധോണിയേക്കാള്‍ മികച്ച മറ്റൊരാള്‍ ഇന്ത്യയ്ക്ക് കളിക്കാനുണ്ടോ എന്നകാര്യം തനിക്കറിയില്ല. അടുത്ത രണ്ടുവര്‍ഷംകൂടി ധോണിക്ക് തുടരാന്‍ സാധിക്കുമെന്നും ശരിയായ സമയത്ത് വിരമിക്കല്‍ തീരുമാനമെടുക്കാന്‍ ധോണിക്ക് കഴിയുമെന്നും” ഗിൽക്രിസ്റ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button