റിയാദ്•സൗദി അറേബ്യയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജിക്കല്‍ സൊസൈറ്റി അറിയിച്ചു. വെള്ളിയാഴ്ച അല്‍ നമാസ് പ്രദേശത്താണ് ഭൂചലനം അനുഭവപ്പെട്ടത്. 9.1 കി.മി ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും സൊസൈറ്റി പ്രസ്താവനയില്‍ അറിയിച്ചു.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു.
ഒക്ടോബര്‍ 17 ന് ജിദ്ദയിലെ ചെങ്കടലില്‍ നേരിയ ഭൂചലനം ഉണ്ടായതായി സര്‍വേ അതോറിറ്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Post Your Comments