ആരോഗ്യം വര്‍ദ്ധിപ്പിക്കാനാണ് നമ്മള് പാല് കുടിയ്ക്കുന്നത്. എന്നാൽ എന്നാൽ പാല് കുടിയ്ക്കുന്നത് നിര്‍ത്തിയാല്‍ ചില ആരോഗ്യ ഗുണങ്ങളൊക്കെ ശരീരത്തിനുണ്ടാകും എന്നാണ് ചില പഠനങ്ങൾ പറയുന്നത്. അവ എന്തൊക്കെയെന്ന് നോക്കാം.
പാല് ഉപയോഗം കുറച്ചാല്‍ അമിതവണ്ണം കുറയ്ക്കാനാകും. ഇതിലടങ്ങിയിട്ടുള്ള പഞ്ചസാരയുടെ മറ്റൊരു രൂപമാണ് ലാക്റ്റോസ്. ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ശരീരത്തിലെ ഷുഗറിന്റെ അളവും നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ലാക്റ്റോസ് അടങ്ങിയിട്ടുള്ള പാല് നിര്‍ത്താവുന്നതാണ്.
ക്യാന്‍സര്‍ ഉണ്ടാക്കുന്നതിനും പാല് കാരണമാകുന്നു. ഇതിലടങ്ങിയിട്ടുള്ള ഹോര്‍മോണുകളാണ് ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നത്. അതുകൊണ്ട് പാലിന്റെ ഉപയോഗം പരമാവധി കുറച്ചാല്‍ ക്യാന്‍സറിനെയും ഇല്ലാതാക്കാം. പാലിലെ ലാക്ടോസ് ദഹനത്തിന് പ്രശ്നം സൃഷ്ടിയ്ക്കുന്ന ഒന്നാണ്. ദഹനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർ പാൽ ഒഴിവാക്കുന്നതാണ് ഉത്തമം.
Post Your Comments