ന്യൂഡല്‍ഹി: വി.ഐ.പികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട വിമാനങ്ങൾ വൈകി. ശനിയാഴ്ച വൈകീട്ട് 5.30 മുതല്‍ 6.15 വരെ ആയിരുന്നു നിയന്ത്രണം. നിയന്ത്രണത്തിന്റെ ഭാഗമായി 90 ആഭ്യന്തര വിമാന സര്‍വീസുകള്‍ വൈകുകയോ വഴിതിരിച്ചു വിടുകയോ ചെയ്തതായി അധികൃതർ വ്യക്തമാക്കി.
വി.ഐ.പികള്‍ ചാര്‍ട്ടര്‍ ചെയ്ത വിമാനങ്ങള്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട തടസങ്ങളാണ് വിമാന സര്‍വീസുകളെ ബാധിച്ചതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ന്യൂഡല്‍ഹിയിലേത്. 1200 ഓളം വിമാനങ്ങളാണ് പ്രതിദിനം ഇവിടെ ഇറങ്ങുകയും ഇവിടെനിന്ന് പറന്നുയരുകയും ചെയ്യുന്നത്.
Post Your Comments