ചെന്നൈ : അഞ്ചാം ദിവസവും ചെന്നൈയില്‍ കനത്ത മഴ തുടരുമ്പോള്‍ മരിച്ചവരുടെ എണ്ണം 14 കവിഞ്ഞു. നഗരത്തിലെ പല ഭാഗങ്ങളിലും വെള്ളം കയറിയതോടെ ട്രെയിന്‍ ഗതാഗതത്തേയും മഴ സാരമായി ബാധിച്ചു. പല സ്ഥലങ്ങളിലെയും വൈദ്യുത ബന്ധം വിഛേദിക്കപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
നഗരത്തിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള മുന്നൂറോളം സ്ഥലങ്ങള്‍ കണ്ടെത്തുകയും അടിയന്തര സാഹചര്യം ആവശ്യമാണെങ്കില്‍ വെള്ളം വറ്റിക്കുന്നതിനായി 400 മോട്ടോര്‍ പമ്പുകള്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. മഴ വീണ്ടും ശക്തമായാല്‍ 2015ലെ വെള്ളപ്പൊക്കത്തിന് സമാനമായ അവസ്ഥയുണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങള്‍.
Post Your Comments