ന്യൂഡല്‍ഹി: വിവാദ മതപ്രഭാഷകനായ സക്കീര്‍ നായിക്കിനെ രാജ്യത്ത് എത്തിക്കുമെന്നു വിദേശകാര്യ മന്ത്രാലയം. ഇതിനുള്ള നടപടി തുടങ്ങിയെന്നു മന്ത്രാലയം വ്യക്തമാക്കി. ഇതിനു വേണ്ടി കേന്ദ്രം ഒൗദ്യോഗികമായി മലേഷ്യയോട് അഭ്യർത്ഥിക്കും. സക്കീര്‍ നായിക്കിനെ ഇന്ത്യക്കു വിട്ടുകിട്ടാൻ വേണ്ടിയാണ് അഭ്യർത്ഥന നടത്തുക. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയിൽ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അന്വേഷിക്കുന്ന കുറ്റവാളിയാണ് സാക്കീര്‍. ഇദ്ദേഹത്തിനു എതിരെ എന്‍ഐഎ മുംബൈ പ്രത്യേക കോടതിയില്‍ എഫ്എെആര്‍ നൽകിയിരുന്നു. യുവജനങ്ങളെ ഭീകരവാദത്തിനു നയിക്കുന്ന രീതിയിലുള്ള പ്രവർത്തനം, വിദ്വേഷ പ്രസംഗം നടത്തി, സാമ്പത്തിക ക്രമക്കേട് എന്നീ കുറ്റങ്ങളാണ് ഇദ്ദേഹത്തിനു മേൽ ചുമത്തിയത്.ആരോപണങ്ങൾ വന്ന സാഹചര്യത്തിൽ രാജ്യം വിട്ട സക്കീര്‍ നായിക്ക് പിന്നീട് ഇന്ത്യയിൽ എത്തിയിട്ടില്ല.
Post Your Comments