Latest NewsNewsGulf

ബീച്ചില്‍ മാ​ലി​ന്യം നിക്ഷേപിക്കുന്നവർക്ക് എതിരെ കടുത്ത നടപടിക്കു തീരുമാനം

കു​വൈ​ത്ത്​ സി​റ്റി: ബീച്ചില്‍ മാ​ലി​ന്യം നിക്ഷേപിക്കുന്നവർക്ക് എതിരെ കടുത്ത നടപടിക്കു തീരുമാനം. കു​വൈ​ത്തിലാണ് ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം എടുത്തത്. കു​വൈ​ത്ത് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ അ​തോ​റി​റ്റിയാണ് നടപടി എടുക്കുക. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവർക്കു 10,000 ദീ​നാ​ര്‍ പി​ഴ ഈടാക്കാനാണ് തീരുമാനം. മാത്രമല്ല ബീച്ചില്‍ ശീ​ശ പു​ക​ച്ചാ​ല്‍ 50 ദീ​നാ​റും പിഴ നല്‍കണം. ഇതു നിരീക്ഷിക്കാനായി പ്ര​ത്യേ​ക സം​ഘത്തെ നിയോഗിച്ചു. ഈ സംഘത്തില്‍ സം​ര​ക്ഷ​ണ അ​തോ​റി​റ്റി, പ​രി​സ്ഥി​തി പോ​ലീ​സ്, മു​നി​സി​പ്പാ​ലി​റ്റി എന്നിവരുടെ പ്ര​തി​നി​ധി​ക​ള്‍ ഉണ്ടാകും.

ഇതിനു പുറമെ ആഹാരപദാർത്ഥങ്ങളുടെ മാലിന്യം ഉപേക്ഷിക്കുന്നതും നി​രോ​ധി​ത സ്ഥ​ല​ങ്ങ​ളി​ല്‍ മാം​സം ചു​ടുന്നതും നിയമലംഘനമാണ്. ഇത്തരം തെറ്റു ചെയുന്നവർക്ക് 5000 ദീ​നാ​ര്‍ മു​ത​ല്‍ 10,000 ദീ​നാ​ര്‍ വ​രെ പി​ഴ ശിക്ഷ വിധിക്കാനുള്ള വകുപ്പുണ്ടെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button