വരാപ്പുഴ: നാട്ടിൽ കള്ളൻ ശല്യം പെരുകിയതോടെ വലഞ്ഞ നാട്ടുകാർ കള്ളനെ പിടികൂടാൻ പദ്ധതിയൊരുക്കി. നാട്ടുകാർ രാത്രി ഉറങ്ങാതെ നിരീക്ഷണം ശക്തമാക്കി. ഇതോടെ വലയിൽ വീണത് 17 കാരനായ കാമുകൻ ആയിരുന്നു.താന്‍ കള്ളനല്ലെന്നും 14 കാരിയായ കാമുകിയെ കാണാനാണ് വന്നതെന്നും കൗമാരക്കാരൻ നാട്ടുകാരോട് വെളിപ്പെടുത്തി. അവസാനം പോലീസിൽ ഏൽപ്പിക്കുകയും പെൺകുട്ടിയെ ചോദ്യം ചെയ്യുകയും ചെയ്തു.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയയാക്കിയപ്പോഴാണ് 17 കാരന്‍ പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞത്.കഴിഞ്ഞ ഒന്നര മാസത്തോളമായി 17 കാരന്‍ രാത്രിയില്‍ രഹസ്യമായി വീട്ടില്‍ വന്നിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതോടെ കൗമാരക്കാരനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തിരിക്കുകയാണ്.
Post Your Comments