Latest NewsNewsIndia

മൈതാനത്തിന്റെ മധ്യത്തിലേക്ക് കാർ ഓടിച്ചു കയറ്റി യുവാവിന്റെ ‘ഞെട്ടിക്കുന്ന’ പ്രകടനം

ന്യൂഡൽഹി: മൈതാനത്തിന്റെ മധ്യത്തിലേക്ക് കാർ ഓടിച്ചു കയറ്റി ‍യുവാവിന്റെ ‘ഞെട്ടിക്കുന്ന’ പ്രകടനം. രഞ്ജി ട്രോഫി മൽസരം നടക്കുന്ന മൈതാനത്തിലായിരുന്നു ഡൽഹി സ്വദേശിയായ യുവാവിന്റെ പ്രകടനം.

ഡൽഹി പാലം മൈതാനത്തു ഡൽഹിയും ഉത്തർപ്രദേശും തമ്മിൽ നടക്കുന്ന മൽസരത്തിനിടെയാണു സംഭവം. സുരേഷ് റെയ്ന, ഗൗതം ഗംഭീർ, ഇഷാന്ത് ശർമ, ഋഷഭ് പന്ത് തുടങ്ങിയ രാജ്യാന്തര താരങ്ങൾ കളത്തിൽ നിൽക്കെയായിരുന്നു ഇത്. രാജ്യാന്തര താരങ്ങൾ ഉൾപ്പെടെയുള്ളവർ കളിക്കുന്ന വേദിയിൽ നടന്ന സംഭവം വൻ സുരക്ഷാ വീഴ്ചയാണെന്ന വിലയിരുത്തലിലാണ് അധികൃതർ.

മൽസരം നടക്കുന്നതിനിടെ വൈകിട്ട് 4.45ഓടെ ഡൽഹി ബുദ്ധവിഹാർ സ്വദേശിയായ ഗിരീഷ് ശർമ എന്നയാളാണു ഗ്രൗണ്ടിനു നടുവിലേക്ക് ഒരു വാഗൺ ആർ കാറും ഓടിച്ചെത്തിയത്. 20 മിനിറ്റു മാത്രമേ മൽസരം അവസാനിക്കാൻ ബാക്കിയുണ്ടായിരുന്നുള്ളൂ. ഈ സമയത്ത് ക്രീസിലുണ്ടായിരുന്നത് ഉത്തര്‍പ്രദേശ് താരങ്ങളായ അക്ഷ്ദീപ് നാഥ്, ഇംത്യാസ് അഹമ്മദ് എന്നിവരാണ്. മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഡൽഹി താരങ്ങളും ഫീൽഡു ചെയ്യുന്നുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button