ഇസ്ലാമാബാദ് : ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ക്ക് പോകാന്‍ പറ്റാത്ത അപകടകാരികളായ രാജ്യങ്ങളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പാകിസ്ഥാന്‍ പുറത്തുവിട്ടു. 10 രാജ്യങ്ങളുടെ ലിസ്റ്റാണ് പാകിസ്ഥാന്‍ പുറത്തുവിട്ടിരിക്കുന്നത്.
പാകിസ്ഥാനിലെ അന്തര്‍ദേശീയ പ്രസ്സ് ഫ്രീഡം മൂവ്‌മെന്റാണ് പത്രപ്രവര്‍ത്തകര്‍ക്ക് ഏറ്റവും അപകടകാരികളായ രാജ്യങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുന്നത്.
അപകടകാരികളായ പത്ത് രാജ്യങ്ങളുടെ ലിസ്റ്റില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇറാഖാണ്. സിറിയയും മെക്‌സിക്കോയും തൊട്ട് പിന്നിലുണ്ട്. അഫ്ഗാനിസ്ഥാന്‍ ഏഴാം സ്ഥാനത്തുമാണ്. ഫിലിപ്പീന്‍സും ബംഗ്ലാദേശും വരെ അപകടകാരികളുടെ ലിസ്റ്റില്‍ പെട്ടിട്ടുണ്ട്.
2017 ലെ ലോക പ്രസ് ഫോര്‍വേഡ് ഇന്‍ഡെക്‌സ് 180 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ലിസ്റ്റില്‍ ഇന്ത്യ 136 -ാം സ്ഥാനത്തും പാകിസ്ഥാന്‍ 146-ാം സ്ഥാനത്തുമാണ്. ചൈനയും വിയറ്റ്‌നാമും പട്ടികയിലുണ്ട്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളാണ് പത്രപ്രവര്‍ത്തകര്‍ക്ക് അപകടകാരികളെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്.
Post Your Comments