ഡല്‍ഹി: ഡല്‍ഹിയില്‍ ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും മുഖ്യ മന്ത്രി അരവിന്ദ് കെജ്രിവാളും തമ്മില്‍ നിലനില്‍ക്കുന്ന കേസില്‍ ആംആദ്മിക്ക് വേണ്ടി ആഭ്യന്തര മന്ത്രി പി.ചിദംബരം ഹാജരാകുമെന്ന് റിപ്പോർട്ട്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.എന്നാല്‍, ചിദംബരം വാദിക്കാനെത്തുന്നത് ആദ്യമല്ലെന്നും, അദ്ദേഹത്തിന്‍റെ വാദം കേസിന് കൂടുതല്‍ ഗുണം ചെയ്യുമെന്നും മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ് വ്യക്തമാക്കുന്നു.
അടുത്ത ചൊവ്വാഴ്ച കേസ് പരിഗണിക്കുമ്പോളാകും ചിദംബരം ഹാജരാകുക. ചിദംബരമടക്കം നാല് പേരാണ് ഡല്‍ഹി സര്‍ക്കാരിനു വേണ്ടി ഹാജരാകുന്നത്. അതേസമയം സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ രാജിവെച്ചതിനെ തുടരന്ന് നിയമ വിഭാഗം ഒാഫീസര്‍ മനീന്ദര്‍ സിങ്ങായിരുന്നു കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായത്.
Post Your Comments