Latest NewsNewsTechnology

ആപ്പിള്‍ സ്റ്റോറിലേക്ക് കൊണ്ട് വന്ന പുത്തന്‍ ഐഫോണുകള്‍ മോഷണം പോയി

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിള്‍ സ്റ്റോറിലേക്ക് കൊണ്ട് വന്ന പുത്തന്‍ ഐഫോണുകള്‍ മോഷണം പോയി. അടുത്തിടെ പുറത്തിറങ്ങിയ 300 ഐഫോണ്‍ എക്‌സ് ഫോണുകളാണ് മോക്ഷണം പോയത്. സാന്‍ഫ്രാന്‍സിസ്‌കോ ആപ്പിള്‍ സ്റ്റോറിനു പുറത്ത് പാര്‍ക്കുചെയ്തിരുന്ന യുപിഎസ് ട്രക്കില്‍ നിന്ന് മൂന്ന് കള്ളന്മാര്‍ ഫോണുകള്‍ മോഷ്ടിക്കുകയായിരുന്നെന്നും 370,000 ഡോളറിന്റെ (23,90385 രൂപ ) ഫോണുകളാണ് മോഷണം പോയതെന്നും പോലീസ് പറയുന്നു.

പോലീസ് അന്വേഷണം ആരംഭിച്ചെന്നും മോഷ്ടാക്കളെ  ഉടന്‍ പിടികൂടുമെന്നും ഐഫോണുകള്‍ വിതരണത്തിന് എത്തിച്ച കൊറിയര്‍ കമ്പനി യു.പി.എസ് അറിയിച്ചു. ഇന്ത്യയില്‍, ഐഫോണ്‍ എക്സ് 64 ജിബി വേരിയന്റിന് ഏകദേശം 89,000 രൂപയാണ് വില

 

shortlink

Post Your Comments


Back to top button