ന്യൂഡല്‍ഹി: രാജ്യത്ത് ടെലികോം സെക്ടറില്‍ ജോലി ചെയുന്ന ഒരു ലക്ഷത്തോളം പേരെ പിരിച്ചു വിടാന്‍ സാധ്യത. കഴിഞ്ഞ കുറച്ചു കാലമായി ടെലികോം കമ്പനികള്‍ കിടമത്സരം നടത്തി വരികയാണ്. ഈ അവസരത്തിലാണ് തൊഴിലാളികളെ ഞെട്ടിച്ചു കൊണ്ട് പുതിയ വാർത്ത വന്നത്. തൊഴില്‍ വിപണിയില്‍ വളര്‍ച്ചയില്ലാത്ത സാഹചര്യമാണ് രാജ്യത്ത് ഉള്ളത്.
നഷ്ടത്തിലായ അനിൽ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. ഇതു അനേകരുടെ ജോലി നഷ്ടമാകുന്നതിനു കാരണമാകും. അതു കൂടാെത എയര്‍ടെൽ ടാറ്റയുടെ ടെലികോം ബിസിനസ് ഏറ്റെടുക്കുകയാണ്. ഇതോടെ കൂട്ട പിരിച്ചു വിടലിനു കളം ഒരുങ്ങും. ടെലികോംരംഗത്ത് എന്‍ജിനീയറിങ്, ടെക്നികല്‍ മേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ് ജോലി നഷ്ടപ്പെടാനുള്ള സാധ്യത കൂടതലെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments