ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ താരമായി ഹോണ്ട. ഉത്സവ സീസണില്‍ റെക്കോര്‍ഡ് വില്‍പനയാണ് ഹോണ്ട കൈവരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഒരു ലക്ഷം യൂണിറ്റുകള്‍ എന്ന റെക്കോര്‍ഡ് വില്‍പന തിരുത്തി 13.50 ലക്ഷം ഇരുചക്ര വാഹനങ്ങളാണ് ഹോണ്ട ഇത്തവണ വില്പന നടത്തിയത്.
ആഭ്യന്തര വിപണിയില്‍ ഇകഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ 4,37,531 യൂണിറ്റുകൾ ഹോണ്ട വിറ്റഴിച്ചപ്പോൾ 29,004 യൂണിറ്റുകള്‍ കയറ്റി അയച്ചു. ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ഗ്രാസിയ വിപണിയിൽ എത്തിയാൽ ഹോണ്ടയുടെ വില്പന ഇനിയും കൂടുമെന്നാണ് സൂചന. ഇതിന്റെ ബുക്കിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.
പ്രതിമാസം ഉല്‍പാദനം 50,000 യൂണിറ്റുകള്‍ ആയി ഉയര്‍ത്തിയതിനാലാണ് വില്പന കൂടിയതെന്നും വിപുലമായ പ്രചാരണവും മാര്‍ക്കറ്റിങ് പ്രവര്‍ത്തനങ്ങളും റെക്കോര്‍ഡ് നേട്ടത്തിന് സഹായമായെന്നും ഹോണ്ട ടു വീലേഴ്‌സ് സെയില്‍സ് വൈസ് പ്രസിഡണ്ട് യവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.
Post Your Comments