ന്യൂയോര്‍ക്ക്: ഡ്യൂയല്‍ എന്‍ ബാക്ക്’ എന്ന മെമ്മറി ഗെയിമിലൂടെ ഓർമ ശക്തി വർദ്ധിപ്പിക്കാനാകുമെന്ന് പുതിയ പഠനം. ജേര്‍ണല്‍ ഓഫ് കൊഗ്നീറ്റീവ് എന്‍ഹാന്‍സ്മെന്‍റി’ലാണ് പ്രസിദ്ധീകരിച്ചത് പഠനം പ്രസിദ്ധീകരിച്ചത്. ഫോണ്‍നമ്പറുകളും ദിശകളും ഓര്‍മ്മിപ്പിക്കാന്‍ സഹായിക്കുന്ന വര്‍ക്കിങ്ങ് മെമ്മറിയെ ഉത്തേജിപ്പിക്കുക എന്നതാണ് ഈ ഗെയിം കൊണ്ട് ഉദ്ദേശിക്കുന്നത്. . സൂസന്‍ കോര്‍ട്ട്നി, കാരാ ബ്ലാക്കര്‍ എന്നിവരാണ് പഠനത്തിന് പിന്നിൽ പ്രവർത്തിച്ചവർ.
ശരീരത്തിലെ മറ്റ് ഭാഗങ്ങളെ പോലെ തലച്ചോറിനെയും പരിശീലിപ്പിക്കാന്‍ കഴിയും. വളരെ വ്യക്തമായ ഫലം ഗെയിമില്‍ ഏര്‍പ്പടുന്ന ആള്‍ക്ക് ലഭിക്കും. പഠനത്തിൽ പറയുന്നു. ഇതാദ്യമായാണ് ഒരു പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നതിലൂടെ മാത്രം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്ന അവകാശവാദം ഉയർത്തി ഒരു പഠന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നത്.
Post Your Comments