ദുബായ്: ദുബായില്‍ കഴിയുന്ന പ്രായമായ അച്ഛനെ കാണാനില്ലെന്നു യുഎസിലുള്ള മകന് പൊലീസിന് ഫോൺ ചെയ്തു. മണിക്കൂറുകൾക്കകം അച്ഛനെ കണ്ടുപിടിച്ച് ദുബായ് പോലീസ്. ദുബായിലെ റിഫ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ദുബായില്‍ കഴിയുന്ന പിതാവിനെക്കുറിച്ച് വിവരമില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും പറഞ്ഞ് ഏഷ്യക്കാരനായ മകനാണ് സ്റ്റേഷനിലേക്ക് വിളിച്ചത്. പരാതി ലഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ പൊലീസ് പിതാവിനെ കണ്ടെത്തി. അദ്ദേഹം സുരക്ഷിതനായിരുന്നു.
പിതാവിന്റെ തൊഴില്‍ ഉടമയോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അദ്ദേഹത്തിന്റെ ജോലി നഷ്ടമായെന്നും വീട്ടിലേക്ക് പോകാന്‍ തയാറാകുന്നില്ലെന്നുമാണ് മറുപടി ലഭിച്ചത്. ഇതിനെ തുടർന്ന് ഒരു സുഹൃത്തിനൊപ്പമാണ് ഇദ്ദേഹം കഴിയുന്നത്. അവസ്ഥ മോശമായതിനാൽ മകന് ഉള്‍പ്പെടെയുള്ള ആരുമായും സംസാരിക്കാന്‍ അദ്ദേഹം തയാറാകുന്നില്ലെന്നും പൊലീസ് അറിയിച്ചു. റിഫ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പിതാവുമായി സംസാരിക്കുകയും മകനുമായി സംസാരിക്കാന്‍ അവസരം ഒരുക്കുകയും ചെയ്തു.
Post Your Comments