ചെന്നൈ: നടന്‍ കമലഹാസനെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കമലഹാസനെതിരെ വാരണാസിയില്‍ കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് കേസ്. വിവാദമായത് തമിഴ് മാസികയായ ആനന്ദവികടനിലെ പ്രതിവാര പംക്തിയില്‍ കമലിന്റെ അഭിപ്രായപ്രകടനമാണ്.
‘ ഹിന്ദു തീവ്രവാദം ഇന്ത്യയില്‍ ഇല്ലെന്ന് പറയാനാകില്ല. ജാതിയുടെ പേരില്‍ യുവാക്കളില്‍ വിദ്വേഷം കുത്തിവയ്ക്കാനാണ് ശ്രമങ്ങള്‍ നടത്തുന്നത്. എന്നാല്‍ ഇത്തരം ശക്തികളുടെ രാഷ്ട്രീയ വളര്‍ച്ച താല്‍ക്കാലികം മാത്രമാണെന്ന്’ കമല്‍ വ്യക്തമാക്കി. മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും കമല്‍ പറഞ്ഞു. ദ്രാവിഡ രാഷ്ട്രീയത്തിന് ഹിന്ദുത്വവാദം കോട്ടം തട്ടിക്കുമോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടിയായാണ് കമലഹാസന്‍ നിലപാട് വ്യക്തമാക്കിയത്.
ഹിന്ദുക്കള്‍ക്ക് ‘സത്യമേവ ജയതേ’ എന്ന ആപ്ത വാക്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അവരുടെ വിശ്വാസം കയ്യൂക്കാണ് ശരി എന്നാണ്. സിനിമാ താരങ്ങളെ പോലും ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതിലൂടെ എത്രമാത്രം വിഷമാണ് ബിജെപി നേതാക്കള്‍ പ്രചരിപ്പിക്കുന്നതെന്നും കമല്‍ പറഞ്ഞിരുന്നു.
Post Your Comments