കായംകുളം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രാഷ്ട്രീയ നേതാവ് അന്തരിച്ചു. എൻസിപി ദേശീയ സമിതി അംഗവും മുതിർന്ന അഭിഭാഷകനുമായിരുന്ന വള്ളികുന്നം ഇലിപ്പക്കുളം വടുതലയിൽ അഡ്വ ഹാമിദ് എസ് വടുതല (63) യാണ് മരിച്ചത്.
വ്യാഴാഴ്ചയാണ് ഇദ്ദേഹത്തിന് അപകടം സംഭവിച്ചത്. ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെ കൊല്ലത്ത് വച്ച് കാർ നിർത്തിയ ശേഷം റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച ഇദ്ദേഹത്തെ ഒരു ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
Post Your Comments