ക്വാലാലംമ്പൂര്‍: വിവാദ മതപ്രഭാഷകനായ സാക്കിര്‍ നായിക് മലേഷ്യയിലെന്ന് സൂചന. ഇന്ത്യയില്‍ തീവ്രവാദവുമായി ബന്ധപ്പെട്ട കേസ്, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ കേസുകളില്‍ പ്രതിയാണ് സാക്കിര്‍ നായിക്. സാക്കിര്‍ നായിക് ഇപ്പോള്‍ മലേഷ്യയിലെ മുസ്ലിം പള്ളിയില്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. അവിടെ വന്നവരുടെ കൂടെ സാക്കിര്‍ സെല്‍ഫിയും എടുത്തു. സംഭവം നടന്നത് കഴിഞ്ഞ മാസമാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സാക്കിര്‍ പൊതുസ്ഥലങ്ങള്‍ അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെടുന്ന വ്യക്തിയാണ്.
ഈ പള്ളിയില്‍ മലേഷ്യയിലെ ക്യാബിനറ്റ് അംഗങ്ങളും പ്രധാനമന്ത്രിയും നിസ്കരിക്കാന്‍ വരാറുണ്ട്. ഇസ്ലാം മതം പ്രചരിപ്പിക്കുന്നതിനാണ് സാക്കിര്‍ മലേഷ്യയില്‍ എത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. ക്രിസ്ത്യാനികള്‍, ബുദ്ധമതസ്ഥര്‍,ഹിന്ദുക്കള്‍ എന്നിവര്‍ അടങ്ങുന്നതാണ് മലേഷ്യയിലെ ജനവിഭാഗം.
സാക്കിര്‍ നായിക്ക് കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്ന പ്രതിയാണ്. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളിലെ തീവ്ര നിലപാടുകളാണ് ധാക്ക ഭീകരാക്രമണത്തിനു കാരണമായത് എന്ന ആരോപണം നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വന്ന സാഹചര്യത്തിലാണ് അദ്ദേഹം ഇന്ത്യ വിട്ടത് . മക്കയിലേയ്ക്കു പോയ സാക്കിര്‍ പിന്നീട് ഇന്ത്യയില്‍ എത്തിയില്ല.സാമ്പത്തിക തട്ടിപ്പ്, ഭീകരവാദക്കുറ്റങ്ങള്‍, ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക തുടങ്ങിയ വകുപ്പുകളിലായി അനവധി കേസുകളാണ് ഇന്ത്യയില്‍ സാക്കിര്‍ നായിക്കിനു എതിരെ ചുമത്തിയിരിക്കുന്നത്.
Post Your Comments