Latest NewsNewsInternational

ഭീകരവാദത്തിന്റെ മണ്ണാണ് പാക്കിസ്ഥാൻ എന്നതിനു തെളിവുമായി വീണ്ടും യുഎസ്

ഇസ്‍‍ലാമാബാദ്: പാക്കിസ്ഥാനിലെ 20 ഭീകര സംഘടനകളുടെ പട്ടിക യുഎസ് പാക്കിസ്ഥാനു കൈമാറി. യുഎസ് നീക്കം പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ആരോപണങ്ങൾക്കും ബലം പകരുന്നതാണ്. പട്ടികയിൽ ഒന്നാമത് ഹഖാനി നെറ്റ്‍‌വർക്കാണ്. പട്ടികയിൽ ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ്, ഹർക്കത്തുൽ മുജാഹിദീൻ തുടങ്ങിയ ഭീകരഗ്രൂപ്പുകളും ഉണ്ട്. പട്ടികയിൽ മൂന്നുതരം ഭീകരസംഘടനകളെയാണ് ഉൾപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിൽ ആക്രമണം നടത്തുന്നവർ, പാക്കിസ്ഥാനെ ലക്ഷ്യമിടുന്നവർ, കശ്മീരിൽ ആക്രമണം ആസൂത്രണം ചെയ്യുന്നവർ എന്നിങ്ങനെയാണ് സംഘടനകളെ തിരിച്ചിരിക്കുന്നതെന്നു ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

അഫ്ഗാനിസ്ഥാന് എതിരെ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാൻ കേന്ദ്രമാക്കിയ ഹഖാനി നെറ്റ്‍വർക്കാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയെ മാത്രം ലക്ഷ്യമിട്ടാണ് ഹർക്കത്തുൽ മുജാഹിദീൻ, ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ എന്നിവർ പ്രവർത്തനം. കശ്മീർ‌ കേന്ദ്രീകരിക്കുന്ന ഹർക്കത്തുൽ മുജാഹിദീന് ഉസാമ ബിൻ ലാദന്റെ അൽ ഖായിദയുമായി നല്ല ബന്ധമുണ്ട്. കശ്മീർ തന്നെയാണ് ജയ്ഷെയുടെയും മുഖ്യകേന്ദ്രം.

ഭീകരസംഘടനകളുടെ പട്ടിക വിശദാംശങ്ങളോടെയും തെളിവുകളോടെയുമാണ് യുഎസ് നൽകിയിട്ടുള്ളത്. പാക്കിസ്ഥാനു നടപടിയെടുക്കാതിരിക്കാൻ സാധിക്കില്ലെന്നും രാജ്യാന്തര സമ്മർദമുണ്ടാകുമെന്നും യുഎസ് കണക്കുകൂട്ടുന്നു. ഭീകരർക്കു താവളമൊരുക്കുന്ന പാക്കിസ്ഥാനെതിരെ ദക്ഷിണേഷ്യൻ നയത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശക്തമായാണ് വിമർശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button